ഡാളസിലെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

ഡാളസിലെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

ഡാളസ് :ഡാളസില്‍ ഒ ഒരു അപ്പാര്‍ട്ട്മെന്റില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിവെയ്പ് ഉണ്ടായത് ഞായറാഴ്ച്ച രാത്രിയിലാണെന്നാണ് പോലീസ് നിഗമനം. മരണപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞു.

മാര്‍ഡ്രിയസ് വാര്‍ഡ് (21 )നെയാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. ഇരുവരെയും ശരീരത്തില്‍ നിരവധി വെടിയേറ്റ പാടുകളാണുള്ളത്. കൊലപാതക ത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

Two people shot dead in Dallas apartment

Share Email
LATEST
Top