ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഇറാന്‍ ഉടന്‍ നിര്‍ത്തണമെന്നു യുഎന്‍: അമേരിക്കന്‍ താത്പര്യം സംരക്ഷിക്കാന്‍ യുഎന്നിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇറാന്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഇറാന്‍ ഉടന്‍ നിര്‍ത്തണമെന്നു യുഎന്‍: അമേരിക്കന്‍ താത്പര്യം സംരക്ഷിക്കാന്‍ യുഎന്നിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇറാന്‍

ജനീവ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ ഉടനെ അവസാനി പ്പിക്കണമെന്നു ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍. എന്നാല്‍ അമേരി ക്കയുടേയും ഇസ്രയേലിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനായി യുഎന്നിനെ ദുരുപയോഗം ചെയ്യുകയാണെന്നു ഇറാന്‍.

ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്ക ണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ യുഎന്‍ നടപടിയെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനായി സുരക്ഷാ കൗണ്‍സിലിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയത്തില്‍, ഇറാന്റെ മണ്ണില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ചൂണ്ടിക്കാട്ടി റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കൂടാതെ, ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകളിലെ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജ്ജ സുരക്ഷയെയും ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ഇടയാക്കിയ അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിടുന്നത്. ഇത് മേഖലയില്‍ വലിയ യുദ്ധഭീതി പടര്‍ത്തിയിരിക്കുകയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

UN urges Iran to immediately stop attacks on Gulf countries: Iran says it is misusing the UN to protect American interests

Share Email
Top