യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടപടി കടുപ്പിച്ചു. ജാസ്മിൻ ഷായുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.

2017 മുതൽ 2019 വരെയുള്ള കാലയളവിൽ യുഎൻഎ ദേശീയ പ്രസിഡന്റായിരിക്കെ, നഴ്സുമാരിൽ നിന്ന് പിരിച്ചെടുത്ത അംഗത്വ ലെവികളും സംഘടനയുടെ മറ്റ് ഫണ്ടുകളും സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചു എന്നതാണ് ജാസ്മിൻ ഷായ്ക്കെതിരെയുള്ള പ്രധാന ആരോപണം. സംഘടനയുടെ അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം തിരിമറി നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തെ തൃശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഇഡി നേരിട്ട് ഇടപെട്ടിരിക്കുന്നത്.

യുഎൻഎ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ദീർഘകാലമായി നടന്നുവരുന്ന അന്വേഷണത്തിലെ നിർണ്ണായക നീക്കമാണിത്. വിദേശരാജ്യങ്ങളിലേക്കടക്കം പണം കടത്തിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ ജാസ്മിൻ ഷായുടെയും കുടുംബാംഗങ്ങളുടെയും പേരിയിലുള്ള ഭൂമിയും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ ഇഡി വിശദമായ അന്വേഷണം തുടരുകയാണ്.


Share Email
LATEST
More Articles
Top