വാഷിംഗ്ടൺ : ഇറാനിൽ അമേരിക്കയും ഇസ്രയേലും തുടരുന്ന സംയുക്ത സൈനിക നീക്കത്തിനിടെ അമേരിക്കയും ഇറാനും ത മ്മിലുള്ള പോർവിളിയും അതിരൂക്ഷമാ കുന്നു ഇറാൻ ഹോർമോസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ ഇടപെ ട്ടാൽ മാരക പ്രഹരം ഏൽക്കേണ്ടി വരുമെ ന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി
ഇതിനെ പിന്നാലെ അമേരിക്ക സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രമിക്കണ മെന്ന് ഇറാനിയൻ ഉന്നത സുരക്ഷാ ഉദ്യോഗ സ്‌ഥനായ അലി ലാറിജാനിയുടെ തിരിച്ച ടിച്ചു. ഇറാൻ എന്ന ത്യാഗസന്നദ്ധരാ യ രാഷ്ട്രം നിങ്ങളുടെ പൊള്ളയായ ഭീഷ ണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വ ലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇല്ലാതാ കാ തിരിക്കാൻ ശ്രദ്ധിക്കുക”- ലാറിജാനി എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ യുടെ നീക്കം തടയുന്ന തരത്തിൽ ഇറാൻ എന്തെങ്കിലും ചെയ്താൽ ഇപ്പോ ഴുള്ളതി നേക്കാൾ ഇരുപത് മടങ്ങ് ശക്ത്‌തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് അതിശക്തമായ പ്രതിക രണവുമായി ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തിയത്.
സംഘർഷത്തിൽ യുഎസ് സൈന്യം ഇറാനെ ദുർബലമാക്കിയെന്നും അതിന്റെ ഫലമായി ഇറാനിയൻ അധികാരികൾ നിസ്സഹായരായ നിരപരാധികളുടെ ജീവൻ ലക്ഷ്യമിടുകയാണെന്നും യുഎസ്. ആശു പത്രികളും സ്‌കൂളുകളും മിസൈലുകൾ തൊടുക്കാനും സാധാരണക്കാരുടെ ജീവ നെടുക്കാനും ഇറാൻ ഉപയോഗിക്കുന്നതാ യി യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ഇതിനിടെ ഇറാനെ തിരെയുള്ള സൈനിക നടപടിയിൽ അമേരിക്കയ്ക്ക് പിന്തുണയു മായി യുക്രയിൻ രംഗത്തെത്തി. ഇറാന്റെ ഡ്രോണുകളെ പ്രതിരോധിക്കാൻ സൈനിക വിദഗ്‌ധരെ ഖത്തർ, സൗദി, യുഎഇ എന്നീ രാജ്യങ്ങ ളിലേക്ക് അയയ്ക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി പറഞ്ഞു
US and Iran continue to clash: Trump warns of deadly blow if the Strait of Hormuz is controlled, Iran should try not to disappear













