റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് അമേരിക്ക

റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ്  അനുവദിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ 30 ദിവസത്തേയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഉപാധികളോട് ഇന്ത്യയ്ക്ക് അനുമതി നല്കി അമേരിക്ക. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ കപ്പലുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനുളള അനുമതിയാണഅ നല്കിയിരിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്‌ത്തോടെയാണ് ഇത്തരമൊരു നീക്കം.

ആഗോള വിപണികളിലേക്ക് എണ്ണയുടെ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സ്ഥിരീകരിച്ചു. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരുന്നതിനായി, ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കുന്നതിനായി യുഎസ് 30 ദിവസത്തെ ഇളവ് നല്‍കുന്നതായും ബെസെന്റ് കൂട്ടിച്ചേര്‍ത്തു,

താല്‍ക്കാലിക ഇളവ് ഇതിനകം കടലിലുള്ള ചരക്കുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും മോസ്‌കോയ്ക്ക് സാമ്പത്തികമായി കാര്യമായ നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല, കാരണം കടലില്‍ ഇതിനകം കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമേ ഇത് അംഗീകാരം നല്‍കുന്നുള്ളൂ,” ബെസെന്റ് പറഞ്ഞു.

ഭാവിയില്‍ ഇന്ത്യ അമേരിക്കന്‍ ക്രൂഡിന്റെ വാങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാഷിംഗ്ടണ്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹി യുഎസ് എണ്ണയുടെ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
US grants India 30-day grace period to buy Russian oil

Share Email
Top