വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തി നായി വരുന്ന ചെലവുകള്‍ ഗള്‍ഫ് രാജ്യങ്ങ ള്‍ വഹിക്കണമെന്ന സൂചന നല്കി അമേരിക്ക. കോടാനുകോടി ഡോളര്‍ ചിലവാണ് യുദ്ധത്തിനായി വേണ്ടി വരുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങള്‍ നല്കണ മെന്ന ആവശ്യം ട്രംപ് മുന്നോട്ടു വെച്ചേക്കുമെന്ന സൂചന വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവിറ്റ് നല്കി.
1990-ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക യുടെ സഖ്യകക്ഷികള്‍ യുദ്ധഫണ്ട് നല്‍കി സഹായിച്ചതുപോലെ, അറബ് രാജ്യങ്ങള്‍ പണം നല്‍കണമോ എന്ന മാധ്യമപ്ര വര്‍ത്തകന്റെ ചോദ്യത്തി ന’യുദ്ധച്ചെലവ് വഹിക്കാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നാണ് പ്രസിഡന്റിന് താല്പര്യമെന്നായിരുന്നു ലിവിറ്റിന്റെ മറുപടി. ഇക്കാര്യത്തില്‍ പ്രസിഡന്റിന് മുമ്പേ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആഗ്രഹി ക്കുന്നില്ല.
എങ്കിലും, അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയമാണിതെന്ന് എനിക്കറിയാം. ഇതിനെക്കുറിച്ച് അദ്ദേഹം വൈകാതെ പ്രതികരിക്കുമെന്നും ലിവിറ്റ് കൂട്ടിച്ചേര്‍ത്തു.
കുവൈിനെതിരേ മുമ്പ് ഇറാഖ് ആക്രമണം നടത്തിയപ്പോള്‍ പ്രതിരോധിച്ചത് അമേരി ക്കയുടെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളുടെ സഖ്യമായിരുന്നു. കുവൈറ്റി ന്റെയും മറ്റ് അറബ് രാജ്യ ങ്ങളുടെയും ആവശ്യപ്രകാരമായിരുന്നു അത്. അന്ന് അമേരിക്കയ്ക്ക് വേണ്ടിവന്ന യുദ്ധച്ചെലവുകള്‍ അറബ് രാജ്യങ്ങളും യുദ്ധത്തില്‍ പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങളുമാണ് നല്‍കിയത്.
എന്നാല്‍, കുവൈത്ത് യുദ്ധത്തില്‍നിന്ന് വ്യത്യസ്തമാണ് ഇറാനുമായി ബന്ധപ്പെട്ട സാഹചര്യം. അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായാണ് ഇറാനുമായി യുദ്ധം തുടങ്ങിയത്. ആരും ആവശ്യപ്പെട്ടിട്ടില്ല അവര്‍ ആക്രമണം തുടങ്ങിയത്. അമേരിക്ക സഖ്യകക്ഷികളെയൊന്നും അടുപ്പിക്കാതെയാണ് അമേരിക്ക ആക്രമണത്തിനിറങ്ങിയത്. അതിനാല്‍, ട്രംപിന്റെ മനസ്സിലിരിപ്പ് എത്രത്തോളം സാധ്യമാണെന്ന ചോദ്യം ഉയരുന്നുണ്ട്.
US hints Gulf countries should bear the cost of attack on Iran













