അമേരിക്ക-ഇറാന്‍ സംഘര്‍ഷം: പാക്ക് മധ്യസ്ഥശ്രമം തള്ളി ഇറാന്‍; അതിരുവിട്ട അവകാശവാദമെന്നും ഇറാന്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം: പാക്ക് മധ്യസ്ഥശ്രമം തള്ളി ഇറാന്‍; അതിരുവിട്ട അവകാശവാദമെന്നും ഇറാന്‍

ടെഹ്‌റാന്‍: ഒരുമാസമായി തുടരുന്ന അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ മധ്യ സ്ഥതയില്‍ ചര്‍ച്ച നടത്തുന്നുവെന്ന പാക്ക് അവകാശവാദം തള്ളി ഇറാന്‍ രംഗത്ത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാ ധാന ചര്‍ച്ചകള്‍ക്ക് ആതിഥേ യരാവാ ന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാ നം അതിരുവിട്ട അവകാശ വാദമാ ണെന്നാ ണ് ഇറാന്റെ മുംബൈയിലെ കോണ്‍സുലേറ്റ് വ്യക്തമാക്കി.

പാകിസ്ഥാന്‍ മ പറയുന്ന  ചര്‍ച്ചാവേദികള്‍ അവരുടെ മാത്രം വിഷയമാണ്. ഇത്തരം നീക്കങ്ങളില്‍ ഒന്നും ഇറാന്‍ പങ്കെടുത്തി ട്ടില്ലെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിഷയത്തില്‍ ഇറാന്റെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്‍ വേദിയാ ക്കിയുള്ള ചര്‍ച്ച സംബന്ധിച്ച  ഒരു നീക്കത്തിലും ഇറാന്‍ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാദേശിക നീക്കങ്ങള്‍ സ്വാഗതം ചെയ്യുന്നു.

സംഘര്‍ഷം ആരംഭിച്ചത് തങ്ങളല്ല, അതാരാണെന്ന് എല്ലാവരും ഓര്‍ക്കണം.’  കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനി പ്പിക്കാനു ള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ പാകിസ്ഥാ ന്‍ തയാറാണെന്ന് വാഗ്ദാനവുമായി പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദര്‍ കഴിഞ്ഞ ആഴ്ച്ചയാണ് രംഗത്തെത്തിയത്.  തുടര്‍ന്ന് സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്ലാമാബാദില്‍ ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തോട് അനുകൂലമായ സമീപനമല്ല ഇറാന്‍ സ്വീകരിച്ചതെന്നതാണ് ഇപ്പോഴത്തെ ഇറാന്റെ പ്രതികരണത്തിലൂടെ വ്യക്ത മാകുന്നത്.

US-Iran conflict: Iran rejects Pakistan’s mediation efforts; Iran calls it an outrageous claim

Share Email
Top