വാഷിംഗ്ടണ്‍: ഇറാനുനേരെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണം നടത്തി അമേരിക്ക. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ മിസൈല്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് അമേ രിക്ക ആക്രമണം നടത്തിയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
2,200 കിലോഗ്രാം ഭാരമുള്ള നിരവധി ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഇറാനിയന്‍ മിസൈല്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കൂടാതെ ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഇറാന്റെ തീരപ്രദേശത്ത് പെനട്രേറ്റര്‍ പ്രയോഗിച്ചതായി യുഎസ് സെനിക കമാന്‍ഡ് ട്വീറ്റ് ചെയ്തു.

ഇറാന്റെ കപ്പല്‍വേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അവകാശപ്പെട്ടു, നാറ്റോ രാജ്യങ്ങള്‍ ഇറാനെതിരേഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ സൈനീക നീക്കത്തിനു പിന്തുണ നല്കുന്നില്ലെന്ന ട്രംപിന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ബോംബിംഗ് നടന്നത്.
യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത യുദ്ധത്തെ നാറ്റോ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ പങ്കാളിയാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്കില്‍ സൈനീക വിന്യാസം വേണമെന്ന ട്രംപിന്റെ അഭ്യര്‍ഥനയെ ജര്‍മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
ഇറാനെതിരേ ഇസ്രായേലും യുഎസും സംയുക്തമായി ആക്രമണം ആരംഭിച്ചതിനു പിന്നാലെ മാര്‍ച്ച് ആദ്യം മുതല്‍ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള എണ്ണ നീക്കത്തിന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
US launches bunker buster bomb attack on Iran













