ടെഹ്റാൻ: ഇറാനിൽ അമേരിക്ക നടത്തിയത് പുതിയ മിസൈൻ പരീക്ഷ ണമെന്ന് റിപ്പോർട്ട്. ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം ഉപയോ ഗിച്ചത് പുതിയ മിസൈൽ പരീക്ഷണ മെന്നാണ് റിപ്പോർട്ട്. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്‌ത പ്രതിരോധ വിദഗ്‌ധരാണ് പുതിയ മിസൈലാണ് പരീക്ഷിച്ചതെന്നു വ്യക്തമാക്കിയത്.
പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM) ആണ് ഉപയോഗി ച്ചതെന്നാണ് സൂചന മിസൈ ലിന്റെ ആകൃതി, വലിപ്പം, സ്ഫോടന ത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്.
എടിഎസിഎംഎസ് മിസൈലുകളുടെ യുക്രെയ്‌ൻ യുദ്ധത്തിൽ ഉപയോഗിച്ച പുതു തലമുറയായാണ് ഇവ അറിയപ്പെടുന്നത്.
ഈ ആക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരം. ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളിലും ഒരു സ്പോർട്‌സ് ഹാളിലുമാണ് മിസൈലുകൾ പതിച്ചത്.
ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ താവളമായിരിക്കാം മിസൈലിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് വിദഗ്‌ധർ പറയുന്നു. എന്നാൽ സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം ഈ സൈനിക കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ യുഎസ് സെൻട്രൽ കമാൻഡ് തയ്യാറായില്ലെങ്കിലും തങ്ങൾ ഒരിക്കലും സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവർത്തിച്ചു പറയുന്നു.
US launches new missile test in Iran













