അമേരിക്കന്‍ സൈനീക ടാങ്കര്‍ വിമാനം ഇറാഖില്‍ തകര്‍ന്നു വീണു: ജീവനക്കാരെക്കുറിച്ച് വിവരം പുറത്തുവിട്ടിട്ടില്ല

അമേരിക്കന്‍ സൈനീക ടാങ്കര്‍ വിമാനം ഇറാഖില്‍ തകര്‍ന്നു വീണു: ജീവനക്കാരെക്കുറിച്ച് വിവരം പുറത്തുവിട്ടിട്ടില്ല

വാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനീക ടാങ്കര്‍ വിമാനം ഇറാഖില്‍ തകര്‍ന്നു വീണു. വടക്കുപടിഞ്ഞാറന് ഇറാഖിലാണ ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കര്‍ തകര്‍ന്നു വീണതെന്നു സൈനീക വക്താക്കള്‍ വ്യക്തമാക്കി. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ചുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന സൈനീകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാഖ് -ജോര്‍ദാന്‍ അതിര്‍ത്തിയിലുള്ള തുറൈബിലിനടുത്താണ് വിമാനം തകര്‍ന്നതെന്ന് ഇറാഖി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. മറ്റൊരു ടാങ്കര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ഫ്‌ലൈറ്റ് ട്രാക്കിംഗ് സംവിധാനമായ ഫ്‌ലൈറ്റ് റാഡാര്‍ 24 അനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം ടെല്‍ അവീവില്‍ ഇറങ്ങുന്നതിനു മുമ്പ് കെസി-135 ടാങ്കറില്‍ നിന്നും സുരക്ഷാ മുന്നറിയിപ്പ് നല്കി. ശത്രുക്കളുടെ ആക്രമണം മൂലമല്ല വിമാനം തകര്‍ന്നു വീണതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ ഭാഗമായി തകരുന്ന യുഎസിന്റെ നാലാമത്തെ വിമാനമാണിത്. കഴിഞ്ഞ തിങ്കളാഴ്ച, കുവൈറ്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് F-15E സ്‌ട്രൈക്ക് ഈഗിളുകള്‍ തകര്‍ന്നതായി യുഎസ് സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇവയിലുണ്ടായിരുന്ന പൈലറ്റുമാര്‍ പാരച്യൂട്ടില്‍ സുരക്ഷിതമായി രക്ഷപെട്ടിരുന്നു.

തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ അതിവേഗം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ശത്രുക്കള്‍ എത്തുന്നതിനു മുമ്പേ അതീവ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമാനഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും യുഎസ് ആരംഭിച്ചു. അപകടത്തിനു ശേഷവും കേടുകൂടാതെയിരിക്കുന്ന വിമാനത്തിലെ സെന്‍സിറ്റീവ് ഉപകരണങ്ങള്‍ വീണ്ടെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം.
ഇതിനായുള്ള സൈനീക നടപടിയെ ടാക്റ്റിക്കല്‍ റിക്കവറി ഓഫ് എയര്‍ക്രാഫ്റ്റ് ആന്‍ഡ് പേഴ്സണല്‍ ( TRAP) എന്നാണ് പറയുന്നത്.

US military tanker plane crashes in Iraq: No information on crew released

Share Email
LATEST
Top