വാഷിംഗ്ടണ്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കത്തില്‍ അമേരിക്കയുടെ ഒരു ഡസണോളം റീപ്പര്‍ ഡ്രോണുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ച് യുഎസ് ഉദ്യോഗസ്ഥന്‍. 16 മില്യണ്‍ ഡോളര്‍ വിലവരുന്നതാണ് ഈ റീപ്പര്‍ ഡ്രോണുകള്‍. എംക്യു-9 ഇനത്തില്‍പ്പെട്ടതാണ് ഈ ഡ്രോണുകള്‍.
എതിരാളികളുടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് ഹെല്‍ഫെയര്‍ മിസൈലുകള്‍ ഘടിപ്പിച്ച് പറത്തിവിടാനും രഹസ്യാന്വേഷണത്തിനായും ഇവ ഉപയോഗിക്കാറുണ്ട്. ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിലാവാം ഇവ തകര്‍ന്നതെന്നും സൂചനയുണ്ട്. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയുടെ റീപ്പര്‍ ഡ്രോണുകള്‍ തകര്‍ന്നുവെന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് വാള്‍ സ്ട്രീറ്റ് ജേണലാണ്.
നിര്‍മ്മാതാക്കളായ ജനറല്‍ ആറ്റോമിക്സ് കഴിഞ്ഞ വര്‍ഷം 575 എണ്ണമാണഅ നിര്‍മ്മിച്ചത്. നാലെണ്ണം വീതമുള്ള ഒരു ബാച്ചില്‍ അവസാന ലോട്ടിന് 16 മില്യണ്‍ ഡോളറായിരുന്നു വിലയെന്നു ജനറല്‍ ആറ്റോമിക്സ് വക്താവ് സി. മാര്‍ക്ക് ബ്രിങ്ക്‌ലി പറഞ്ഞു.
US officials say a dozen Reaper drones worth $16 million were shot down in Iran conflict













