ഇന്ത്യയുമായുള്ള വ്യാപാരകരാറില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് മുന്‍ഗണനയെന്നു യുഎസ്: ചൈനയുമായി ഏര്‍പ്പെട്ട കരാറിലെ തെറ്റ് ആവര്‍ത്തിക്കില്ല

ഇന്ത്യയുമായുള്ള വ്യാപാരകരാറില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് മുന്‍ഗണനയെന്നു യുഎസ്: ചൈനയുമായി ഏര്‍പ്പെട്ട കരാറിലെ തെറ്റ് ആവര്‍ത്തിക്കില്ല

വാഷിംഗ്ടണ്‍: രണ്ടു പതിറ്റാണ്ടുകള്‍ മുമ്പ് ചൈനയുമായി ഏര്‍പ്പെട്ട വ്യാപാരകരാറില്‍ ഉണ്ടായ തരത്തിലുള്ള തെറ്റുകള്‍ ഇന്ത്യയുമായുള്ള വ്യാപാക കരാറില്‍ ഉണ്ടാവില്ലെന്നും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയുള്ള കരാറാവും ഇന്ത്യയുമായി ഒപ്പു വെയ്ക്കുകയെന്നു യുഎസ്.ഇന്ത്യ വ്യാപാര കരാറില്‍ അമേരിക്കന്‍ താത്പര്യ ങ്ങള്‍ക്കാവും പ്രാമുഖ്യമെന്നു യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ പറഞ്ഞു.

ചൈനയുമായുള്ള മുന്‍കാല വ്യാപാര, സാമ്പത്തിക ഇടപെടലുകളില്‍ നിന്ന് വാഷിം ഗ്ടണ്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷി ക്കുന്ന തിനായി കൂടുതല്‍ വ്യക്തതയോടെയാവും ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ സമീപിക്കുകയെന്നും റെയ്സിന ഡയലോഗില്‍ സംസാരിച്ച ലാന്‍ഡൗ പറഞ്ഞു.

20 വര്‍ഷം മുമ്പ് ചൈനയുമായി കരാര്‍ ഒപ്പുവെച്ചപ്പോള്‍ ഉണ്ടായ പാകപ്പിഴകള്‍ ഇന്ത്യ യുമായി ഇപ്പോള്‍ കരാര്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാവില്ല. നമ്മള്‍ എന്ത് ചെയ്താലും അത് നമ്മുടെ ജനങ്ങളോട് നീതി പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കും. ഇന്ത്യന്‍ സര്‍ക്കാരിന് സ്വന്തം ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുപോലെ അമേരിക്കന്‍ ജനതയോട് ഞങ്ങ ള്‍ക്കും ഉത്തരവാദിത്വമുണ്ട്.-ലാന്‍ഡൗ പറഞ്ഞു.

അമേരിക്കയ്ക്ക് പ്രഥമ പരിഗണന എന്നതുകൊണ്ട് അമേരിക്ക മാത്രം എന്നല്ല ഉദ്ദേശിക്കു ന്നതെന്നും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ അമേരിക്കയ്ക്ക് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ദേശീയ താല്‍പ്പര്യത്തെ പരമാധികാര രാഷ്ട്രങ്ങള്‍ക്കിടയില്‍ പങ്കിടുന്ന ഒരു തത്വമായി ട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


US says American interests are a priority in trade deal with India: Will not repeat mistake made in deal with China

Share Email
LATEST
Top