വാഷിംഗ്ടണ്‍: യുദ്ധം ആരംഭിച്ചശഷം ഇതുവരെ ഇറാന്റെ 15,000 കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു അമേരിക്ക. ഒരു ദിവസം ആയിരം കേന്ദ്രങ്ങള്‍ക്കു നേര്‍ക്കു നേരെ ആക്രമണം നടത്തുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വാഷിംഗ്ടണില്‍ പറഞ്ഞു.
ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള ചരക്കു നീക്കം തടസപ്പെടുത്തുന്ന ഇറാനിയന്‍ നടപടി അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്ക ആരംഭിച്ചതായും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ അത് കൈകാര്യം ചെയ്തുവരികയാണ്, അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശത്രുവിനോട് ഒരു കാരുണ്യവും മനസലിവും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇറാനിലേക്കും തിരിച്ചുമുളള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥിലായതോടെ എണ്ണലഭ്യത കുറയുകയും വില കുതിച്ചുയരുകയുമാണ്.
യുഎസും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തുന്നതിനു പ്രതികരണമായി ഹോര്‍മൂസ് കടലിടുക്കാണ് ഇറാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇറാനു പിന്തുണ നല്കിയ ലെബനോനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 800 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 850,000 പേര്‍ പാലായനം ചെയ്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാഖില്‍ അമേരിക്കന്‍ യുദ്ധ ടാങ്കര്‍ വിമാനമായ കെസി-135 തകര്‍ന്ന് ആറ് ജീവനക്കാരും മരിച്ചതായി യുഎസ് സൈന്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ അമേരിക്കക്കാരുടെ മരണസംഖ്യ കുറഞ്ഞത് 13 ആയി ഉയര്‍ന്നു.
US says it attacked 15,000 Iranian sites













