വാഷിംഗ്ടൺ: ഇറാൻ എതിരായി ഇപ്പോൾ നടത്തിവരുന്ന സംയുക്ത സൈനിക നീക്കം പൂർത്തിയാവാൻ 6 ആഴ്ച വരെ വേണ്ടി വരുമെന്ന് അമേരിക്കഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത മായി നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നടപടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ നാല് മുതൽ ആറ് ആഴ്ച വരെ സമയം വേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പത്ര സമ്മേളനത്തിലാണ് സൈനിക നീക്കത്തി ന്റെ സമയപരിധിയെക്കുറിച്ച് വ്യക്തമാക്കിയത്.
നിലവിലെ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ നാവിക ശേഷി ഗണ്യമായി കുറയ്ക്കാൻ അമേരിക്കയ്ക്ക് സാധിച്ച .തായും അവർ അവകാശപ്പെട്ടു. ഇറാന്റെ നാവികസേന ഇപ്പോൾ യുദ്ധം ചെയ്യാൻ ശേഷിയില്ലാത്ത നിലയിലാണെന്ന് വൈറ്റ് ഹൗസ് വിലയിരുത്തുന്നു.
ഇറാന്റെ മിസൈൽ പദ്ധതികൾ തകർക്കുക, നാവികസേനയെ നിഷ്ക്രി യമാക്കുക, ആണവായുധം കൈക്കലാ ക്കുന്നത് തടയുക തുടങ്ങിയവയാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വലിയ പുരോഗതി ഉണ്ടായതായാണ് അമേരിക്കൻ ഭരണകൂടത്തിന്റെ അവകാശ വാദം.
ഇറാന്റെ മുപ്പതിലധികം നാവിക കപ്പലുകൾ ഇതിനകം തകർത്തതായും ഇറാന്റെ ഭാഗത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനം കുറവുണ്ടായതായും ലീവിറ്റ് പറഞ്ഞു. മേഖലയിലെ ഇറാന്റെ സഖ്യക ക്ഷികളായ ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രതിരോധവും ദുർബലമാ യിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
US says military action against Iran could take up to six weeks to complete













