വാഷിംങ്ടൺ: ലോകത്തെ പല ചെറുരാജ്യങ്ങളുടെയും വാർഷിക ബജറ്റി നേക്കാൾ കൂടിയ തുകയാണ് ഓരോ ദിവസവും ഇറാ നിലെ സൈനിക നീക്കത്തിനായി അമേരിക്ക ചെലവഴിക്കേണ്ടി വരുന്നത്. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം പ്രതിദിനം 8200 കോടി രൂപയാണ് സൈനിക നടപടികൾക്കായി അമേരിക്ക പശ്ചിമേഷ്യയിൽ വിനിയോഗിക്കേണ്ടി വരുന്നത്.
ഇസ്രയേൽ അമേരിക്കൻ സംയുക്ത സൈ നിക നീക്കം ആരംഭിച്ച ഒരാഴ്ച പിന്നിട്ട പ്പോൾ ചിലവ് ആറ് ബില്യൺ ഡോളറിലെത്തി. അതായത് 55000 കോടി ഇന്ത്യൻ രൂപ. ഉടൻതന്നെ ഇത് 10 ബില്യൺ ഡോളറിലേക്ക് എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പെന്റഗൺ യുഎസ് കോൺഗ്രസിനെ അറി യിച്ചതനുസരിച്ച്, യുദ്ധത്തിന്റെ ആദ്യത്തെ ആഴ്ച്ചയ്ക്ക് ഏകദേശം ആറു ബില്യൺ ഡോളറാണ് ചെലവായതെന്നു. ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്ററർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് (CSIS) നടത്തിയ വിശകലനം അനുസരിച്ച്, ഓരോ ദിവസ ത്തെയും ചെലവ് 891.4 മില്യൺ ഡോളറാണ്.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനു യുഎസ് കോൺഗ്രസിൽ നിന്ന് അനുബന്ധ ഫണ്ട് ആവശ്യമായി വന്നേക്കാം എന്ന് തിങ്ക് ടാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരാഴ്‌ച കൊണ്ട്, നിരവധി ചെറിയ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ കൂടുതൽ തുക യുഎസ് ചെലവഴിച്ചുതായി സിഎസ്ഐഎസ് ഗവേഷകർ പറയുന്നു.
ആദ്യത്തെ ആഴ്‌ചത്തെ ചെലവിൽ നാല് ബില്യൺ ഡോളർ ഇറാനിയൻ മിസൈ ലുകൾ വെടിവച്ചിടാനുള്ള പ്രതിരോധ സംവിധാനങ്ങൾക്കായാണ് ഉപയോഗിച്ചത്. നിലവിലെ യുദ്ധത്തിൽ വ്യോമ പ്രവർത്തനനങ്ങൾക്ക് പ്രതിദിനം 30 മില്യൺ ഡോളറും. പ്രതിദിന നാവിക പ്രവർത്തനങ്ങൾക്ക് ഏകദേശം 15 മില്യൺ ഡോളറും കര പ്രവർത്തനങ്ങൾക്ക് പ്രതിദിനം 1.6 മില്യൺ ഡോളറുമാണ് ചെലവ്.
എൻവൈടി റിപ്പോർട്ട് അനുസരിച്ച്, ഇറാന്റെ ഓപ്പറേഷൻ മാഡ്‌മാൻ എന്ന തന്ത്രം, യുഎസ്, ഇസ്രയേൽ, അവരുടെ സഖ്യകക്ഷികൾ എന്നിവർക്ക് പരമാവധി സാമ്പ ത്തിക ആഘാതം നൽകുന്നതിന് യുദ്ധത്തിന്റെ വ്യാപ്‌തിയും ദൈർഘ്യവും വർദ്ധിപ്പിക്കുക എന്നതാണ് ഇറാന്റെ തന്ത്രം..
US spending $891 million daily on the conflict with Iran













