ഇസ്രയേലുമായി വമ്പൻ ആയുധ കരാറിന് അമേരിക്ക:15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കും

ഇസ്രയേലുമായി വമ്പൻ ആയുധ കരാറിന് അമേരിക്ക:15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കും

വാഷിങ്ടൺ: ഇസ്രയേലുമായി വമ്പൻ ആയുധ കരാറിന് അമേരിക്ക. 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് നൽകും. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരേ  യുദ്ധം നടത്തുന്ന പശ്ചാത്തലത്തിലാണ് വമ്പൻ ആയുധ വിൽപ്പനയ്ക്ക് തീരുമാനമായത്.

ഇസ്രയേലിന്  ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്  അംഗീകാരം നൽകി. നിരവധി കടമ്പകൾ ഒഴിവാക്കി യാണ്  അടിയന്തര തീരുമാന പ്രകാരം ഈ വിൽപ്പനക്ക് അംഗീകാരം നൽകിയത്.

ഇസ്രയേലിന്റെ  പ്രതിരോധം ശക്തിപ്പെ ടുത്താനും, പ്രാദേശിക ശത്രുക്കളെ തടയാനും ഈ കൈമാറ്റം ഇസ്രയേലിനെ സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാ രുമായി ആയുധ ഉത്പാദനം വർദ്ധിപ്പി ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ അംഗീകാരം.

നിലവിലെ സൈനിക നീക്കങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധ ങ്ങളുടെ ഉത്പാദനം നാലിരട്ടിയാക്കാൻ പ്രതിരോധ രംഗത്തെ വ്യവസായികൾ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ സമ്മതി ക്കുകയും ചെയ്‌തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

US State Department approved an emergency $151.8 million arms sale to Israel.

Share Email
LATEST
Top