ഇറാനുമായി ചര്‍ച്ചയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണര്‍വ് : ഡൗജോണ്‍സ് 600 പോയിന്റ് ഉയര്‍ന്നു: എണ്ണവിലയില്‍ 10 ശതമാനം കുറവ്

ഇറാനുമായി ചര്‍ച്ചയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണര്‍വ് : ഡൗജോണ്‍സ് 600 പോയിന്റ് ഉയര്‍ന്നു: എണ്ണവിലയില്‍ 10 ശതമാനം കുറവ്

വാഷിംഗ്ടണ്‍: നാലാഴ്ച്ചയായി ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണ്ടായിരുന്ന ഇടിവിന് താത്കാലിക ആശ്വാസം. ഇറാനുമായി ചര്‍ച്ച നടത്തുമെന്നും അഞ്ചു ദിവസം വെടിനിര്‍ത്തലെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് അമേരിക്കന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം കണ്ടത്.

യുഎസും ഇറാനും തമ്മില്‍ ഫലപ്രദമായ സംഭാഷണങ്ങള്‍ നടന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഡൗ ജോണ്‍സ് 600 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം അവസാനിച്ചത്. എണ്ണവിലയിലും വലിയ കുറവു ണ്ടായി. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എണ്ണവിലയില്‍ വലിയ കുറവ് ഉണ്ടായത്. എന്നാല്‍ സമാധാന ചര്‍ച്ചയെന്ന് ട്രംപിന്റെ അവകാശവാദത്തെ ഇറാന്‍ നിഷേധിച്ചു. ചര്‍ച്ചകള്‍ നടക്കുകയാണെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുകയും ആഴ്ചകളായി തുടരുന്ന ആഗോള ഊര്‍ജ പ്രതിസന്ധി അവസാനിക്കുമെന്നും പ്രതീക്ഷയുണ്ട്്.

ഡൗ 631 പോയിന്റ് (1.3ശതമാനം ) ഉയര്‍ന്നപ്പോള്‍, എസ് ആന്‍ഡ് പി 500( 1.1 ശതമാനം) ഉയര്‍ന്നു. ടെക്നോളജി കമ്പനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാസ്ദാക്ക് 1.3 ശതമാനം മു്‌ന്നേറ്റമുണ്ടായി. എന്നാല്‍ ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായ നിലയേക്കാള്‍ താഴെയാണ് ഇപ്പോഴും എല്ലാ സൂചികകളും നിലനില്‍ക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ആഗോള എണ്ണവിലയില്‍ 10 ശതമാനം കുറവ് ഉണ്ടായി. എന്നാല്‍ ഇപ്പോഴും ബാരലിന് 100 ഡോളറിനു മുകളിലാണ് വില.

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നതിനായി അഞ്ചു ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.എന്നാല്‍ ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം, യുഎസുമായി യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും യുഎസിനും ഇസ്രായേലിനും നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള വ്യാജ വാര്‍ത്തകളാണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ് പറഞ്ഞു.

US stock market rally after Trump’s announcement of talks with Iran: Dow Jones rises 600 points; oil prices fall 10 percentge

Share Email
LATEST
Top