ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വിവിധ രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കുമെന്നു യുഎസ്

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വിവിധ രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കുമെന്നു യുഎസ്

വാഷിംഗ്ടണ്‍: ഇറാനുമേല്‍ അമേരികകയും ഇസ്രയേലും സംയുക്തമായ സൈനീക നീക്കം നടത്തിയതിനു പിന്നാലെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി നീക്കങ്ങളു മായി യുഎസ്. ഈ റൂട്ടിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലായതോടെ എണ്ണവിലയില്‍ ഉള്‍പ്പെടെ വന്‍ കുതിപ്പാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം കാര്യക്ഷമമാക്കുനുള്ള നീക്കങ്ങളുമായി യുഎസ് രംഗത്തു വന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ വിവിധ രാജ്യങ്ങളഉടെ ഒരു സഖ്യം രൂപീകരിക്കാന്‍ ഒന്നിലധികം രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച ഈ പദ്ധതി പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാന ഇന്ധന ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ഉന്ധന വില അതിരൂക്ഷമായി കുതിച്ചുയരുകയാണ്. ഇന്ത്യയില്‍ എല്‍പിജി വിതരണം താറുമാറായതും ഇക്കാരണത്താലാണ്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് അപകടം കൂടാതെ കടന്നുപോകാന്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തോട യുഎസിന്റെ സഖ്യകക്ഷികള്‍ പോലും പൂര്‍ണസന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഹോര്‍മുസ് കടലിടുക്കില്‍ ബഹുമുഖ നാവിക ദൗത്യം വിന്യസിക്കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥനയില്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചു .പ്രസിഡന്റ് പരാമര്‍ശിച്ച ചില രാജ്യങ്ങളുമായി താന്‍ സംഭാഷണംനടത്തിവരികയാണെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഞായറാഴ്ച എന്‍ബിസിയോട് പറഞ്ഞു. കടലിടുക്ക് വീണ്ടും തുറക്കുന്നതില്‍ ചൈന ക്രിയാത്മക പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ആഗോള ഷിപ്പിംഗ് തടസ്സങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞായറാഴ്ച ട്രംപുമായും കനേഡി യനന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ചര്‍ച്ച ചെയ്തതായും ബ്രിട്ടണ്‍ അറിയിച്ചു.

എന്നാല്‍ തടസ്സമില്ലാത്തതുമായ ഊര്‍ജ്ജ വിതരണം ഉറപ്പാക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ബീജിംഗ് ബന്ധപ്പെട്ട കക്ഷികളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുമെന്നും യുഎസിലെ ചൈനീസ് എംബസി വ്യക്തമാക്കി.സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം നിരീക്ഷിക്കു മെന്നു ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

US to form coalition of countries to facilitate shipping through Hormuz Strait

Share Email
LATEST
Top