വാഷിംഗ്ടണ്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കം രണ്ടാഴ്ച്ച പിന്നിട്ട പശ്ചാത്തലത്തില്‍ ഇറാനു മേല്‍ കൂടുതല്‍ ശക്തമായ ആക്രമണം നട്ത്താന്‍ അമേരിക്കന്‍ നീക്കമെന്നു സൂചന. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലഇയും 2.500 നാവികരേയും മിഡില്‍ ഈസ്റ്റിലേക്ക് അയച്ചു.
മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷം ശക്തമാകുകയും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുളള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക യുദ്ധക്കപ്പലും 2,500 നാവികരേയും മിഡില്‍ ഈസ്റ്റിലേക്ക് അയച്ചത്.
സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ അമേരിക്കന്‍ സേനയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനാണിതെന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വിന്യാസം മേഖലയിലെ നിലവിലുളള അമേകിക്കന്‍ സേനാ വിന്യാസത്തിന് കൂടുതല്‍ കരുത്താകുമെന്നു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഈ സേനാ വിന്യാസം ഒറു കരയുദ്ധത്തിനുളള സാധ്യതയായി കണക്കാക്കേണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യുഎസ്എസ് ട്രിപ്പോളിയും നാവികരും ഇപ്പോള്‍ ജപ്പാന്‍ തീരത്താണുള്ളത്. മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിന്യസി ക്കല്‍. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി, ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് സ്തംഭിപ്പിച്ചു.
US warship USS Tripoli and 2,500 sailors heading to Middle East, signs of US move against Iran













