ഇറാന്റെ ആണവ, മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടി, അമേരിക്ക ഐക്യരാഷ്ട്ര സംഘടനയിൽ

ഇറാന്റെ ആണവ, മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടി, അമേരിക്ക ഐക്യരാഷ്ട്ര സംഘടനയിൽ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി ഇറാന്റെ ആണവ, മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയിൽ. മേഖലയിൽ ഭീകര സംഘടനകളുമായി ചേർന്ന് ഇറാൻ പതിറ്റാണ്ടുകളായി അഴിച്ചു വിടുന്ന അക്രമം ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യത്തിനും അവഗണിക്കാൻ കഴിയില്ലെന്ന് യുഎസ് ഐക്യ രാഷ്ട്ര സഭയിൽ ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നത് ആഗോള സുരക്ഷക്ക് അനിവാര്യം. സൈനിക നടപടി നിയമാനുസൃതമെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ചൂണ്ടിക്കാട്ടി.

‘ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ ഇല്ലാതായി”; ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് അവകാശവാദം നടത്തിയത്.ചരിത്രത്തിലെ തന്നെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യരിൽ ഒരാളായ ഖമനേയി കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക ഇന്റലിജൻസ് സംവിധാനങ്ങളെയും ട്രാക്കിംഗ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.ഇസ്രയേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഖമനേയി മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഇറാന്റെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന മറ്റ് മുതിർന്ന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഇറാന്റെ ഭരണനേതൃത്വം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഖമേനിയുടെ മരണം ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാന്റെ സൈന്യത്തോടും പോലീസിനോടും ആയുധം വെച്ച് കീഴടങ്ങാനും ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങളെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
LATEST
Top