വീസാ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കി യുഎസ്എ: മാര്‍ച്ച് 30 മുതല്‍ നടപടി കൂടുതല്‍ പരിശോധന

വീസാ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കി യുഎസ്എ: മാര്‍ച്ച് 30 മുതല്‍ നടപടി കൂടുതല്‍ പരിശോധന

വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന എച്ച്വണ്‍ബി വീസയില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കി അമേരിക്ക.മാര്‍ച്ച് 30 മുതല്‍ എച്ച് വണ്‍ ബി വീസാ ഉടകളുടെ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളും പരിശോധനയുടെ ഭാഗമായി ുള്‍പ്പെടുത്തും. ഇത് സംബന്ധിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവന പുറത്തു വന്നു.പുതിയ ചട്ടം അനുസരിച്ച് എച്ച്1ബി, എച്ച്4, എച്ച്3, എ3, സി3, ജി5, കെ വിഭാഗം വിസകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

അപേക്ഷകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്ക് ആയി ക്രമീകരിക്കണം,അപേക്ഷകരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, പോസ്റ്റുകള്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ദേശീയ സുരക്ഷക്കും പൊതുസുരക്ഷക്കും ഭീഷണിയാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുപത് വര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന വേതനക്രമം പുതുക്കി ഉയര്‍ന്ന ശമ്പള നിരക്കുകളിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദേശവും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചു.

USA tightens visa checks: More checks to be implemented from March 30

Share Email
LATEST
More Articles
Top