പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ

ഷാജി രാമപുരം

ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ  സ്ലീ ബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ പൗരോഹിത്യ ശുശ്രൂഷയുടെ സുവര്‍ണ്ണ ജൂബിലി നിറവില്‍. പുണ്യശ്ലോകനായ ശ്രേ ഷ്ഠ ബസ്സേ ലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചിട്ട് ഇന്ന് (മാര്‍ച്ച് 14 ശനി) 50 വര്‍ഷം തികയു ന്നു. സഭയുടെ വിവിധ മേഖലകളില്‍ അര നൂറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന സ്തുത്യര്‍ ഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ ഇടവാംഗമായ സ്ലീബാ അച്ചന്‍ 1955 മേയ് 1-ന് ചരിത്രപ്രസിദ്ധമായ കാട്ടുമങ്ങാട്ട് കുടും ബത്തില്‍ ജനിച്ചു. 1973 ജൂണ്‍ 6-ന് മഞ്ഞി നിക്കര ദയറായില്‍ വെച്ച് പാത്രിയര്‍ക്കാ പ്രതിനിധി അഭിവന്ദ്യ മോര്‍ തീമോത്തി യോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്ത യില്‍ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. വന്ദ്യ അച്ചനോടൊപ്പം അഭിവന്ദ്യരായ ബന്യാമിന്‍ ജോസഫ് മോര്‍ ഒസ്താത്തി യോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ ശെമ്മാശ പട്ടം സ്വീകരിച്ചിരുന്നു. 1976 മാര്‍ച്ച് 14-ന്, തന്റെ 21-ാം വയസ്സില്‍ മലേകുരിശ് ദയറായില്‍ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയില്‍ നിന്നാണ് കശ്ശീശ സ്ഥാനം സ്വീകരിച്ചത്. കടവില്‍ ഡോ. മോര്‍ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്ത ചടങ്ങില്‍ സന്നിഹിതനായിരുന്നു.

സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം 1976-ല്‍ ഡല്‍ഹി സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ സ്ഥാപി ക്കുന്നതില്‍ മുന്‍കൈ എടുത്തു. തുടര്‍ന്ന് ഗുജറാത്തിലെ ഗാന്ധിധാം, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പള്ളികള്‍ക്ക് തുടക്കം കുറിച്ചു. മസ്‌കറ്റ്, ചിങ്ങവനം ദയറാ പള്ളി, മാമംഗലം പള്ളി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ മുളന്തുരുത്തി പള്ളിയില്‍ വികാരിയായി തുടരുന്നു. 1998 മാര്‍ച്ച് 20-ന് ദമാസ്‌കസിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വെച്ച് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയാണ് അദ്ദേഹത്തെ കോര്‍ എപ്പി സ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

‘വിശുദ്ധഭൂമിയിലേക്കുള്ള നല്ല ഇടയന്‍’ എന്ന പേരില്‍ തീര്‍ത്ഥാടന യാത്രകളെ ആത്മീയാനുഭവമാക്കിയ സ്ലീബാ അച്ചന്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ മൂന്നര ലക്ഷത്തോളം തീര്‍ത്ഥാടകരെ വിശുദ്ധനാട്ടിലേക്ക് നയിച്ചിട്ടുണ്ട്. 3,500-ലധികം തീര്‍ത്ഥാടന യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിശ്വപ്രസിദ്ധമാണ്. ‘ചിറകു വിരിച്ച ആകാ ശയാത്രകള്‍’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വിദേശയാത്രകളുടെയും സന്ദര്‍ശ നങ്ങളു ടെയും ചരിത്രരേഖയാണ്.

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ദിനമായ ഇന്ന് (മാര്‍ച്ച് 14 ശനി) രാവിലെ 7 മണിക്ക് വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ ഇടവകയായ മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തല്‍സമയ സംപ്രേഷണം ചെയ്യും.
Venerable Sleeba Kattumangattu Cor Episcopa celebrates her golden jubilee of priesthood

Share Email
LATEST
Top