പശ്ചിമേഷ്യയിലെ യുദ്ധമുഖം: അമേരിക്കന്‍ ഓഹരിയിലും ഇടിവ്

പശ്ചിമേഷ്യയിലെ യുദ്ധമുഖം: അമേരിക്കന്‍ ഓഹരിയിലും ഇടിവ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം അമേരിക്കന്‍ ഓഹരിവിപണിയെയും പിടിച്ചുലച്ചു. ഡൗജോണ്‍സ് സൂചിക വന്‍തോതില്‍ ഇടിഞ്ഞ് 785 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇറാനുമായുള്ള യുദ്ധം രൂക്ഷമാവുകയും എണ്ണവില ഉയരുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച ഡൗ ജോണ്‍സ് 785 പോയിന്റായി താഴ്ന്നത്.

ഡൗ സൂചിക 1.61 ശതമാനം ഇടിഞ്ഞപ്പോള്‍ എസ് ആന്‍ഡ് പി 500 0.57 ശതമാനം ഇടിഞ്ഞു. നാസ്ഡാക്കില്‍ 0.26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെിരേ സൈനീക നീക്കം തുടരുന്ന പശ്ചാത്തലത്തില്‍ ദിവസങ്ങളായി ഓഹരി വിപണിയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ദീര്‍ഘകാലം ഉപരോധമുണ്ടാകുമെന്ന ഭീതിയും എണ്ണ വില കുതിച്ചുയരാന്‍ ഇടയാക്കുന്നു. ഇതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്

വ്യാഴാഴ്ച യുഎസ് അസംസ്‌കൃത എണ്ണ വില 79 ഡോളറിലെത്തി. ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇതിനു പിന്നാലെ ‘എല്ലാ സമുദ്ര വ്യാപാരത്തിന്റെയും സാമ്പത്തിക സുരക്ഷയ്ക്കായി രാഷ്ട്രീയ അപകടസാധ്യത ഇന്‍ഷുറന്‍സും ഗ്യാരണ്ടി കളും’ നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു. ഇത് ഒരു പരിധിവരെ വില വര്‍ധന പിടിച്ചു നിര്‍ത്തുമെന്ന സൂചനയുമുണ്ട് ആവശ്യമെങ്കിള്‍ അമേരിക്കന്‍ നാവികസേന ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന അറിയിപ്പും ട്രംപ് നല്കി.

War front in the Middle East: American stocks also fall

Share Email
LATEST
More Articles
Top