വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഏതാനം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാ നിക്കുമെന്നു അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’ പരിപാടിയിലാണ് ഇത്തര ത്തില്‍ പ്രതികരിച്ചത്.
എണ്ണവില ഉയരുന്ന പശ്ചാത്തലത്തിലാ യിരുന്നു ഈ പ്രതികരണം.പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടു ക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഇറാന്‍ സ്വീകരിച്ച കര്‍ശന നിലപാടാണ് എണ്ണവില ഉയരാന്‍ കാരണം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കാ ണ് ഇറാന്‍ അടച്ചുപൂട്ടിയത്. ഇത് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും യുഎ സില്‍ ഗ്യാസ് വില ഉയരാന്‍ കാരണമാ വുകയും ചെയ്തു.
യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക യില്‍ ഗ്യാസിന്റെ വില ഗാലണിന് ശരാശരി 76 സെന്റ് വര്‍ദ്ധിച്ചു. അടുത്ത കുറച്ച് ആഴ്ചകളില്‍ ഗ്യാസ് വില കുറയുമെന്ന് അമേരിക്കക്കാര്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ ഉറപ്പ് നല്കില്ലെന്നും റൈറ്റ് പറഞ്ഞു.
ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ 2022 ല്‍ വില റെക്കോര്‍ഡ് ഉയരത്തി ലെത്തിയതി നേക്കാള്‍ കുറവാണ് ഇപ്പോള്‍ ഗ്യാസ് വിലയെന്ന് റൈറ്റ് വാദിച്ചു. മാസാവസാ നത്തോടെ യുഎസ് നാവികസേനയ്ക്ക് എണ്ണ ടാങ്കറുകളെ ഹോര്‍മൂസ് കടലിടുക്കി ലൂടെ കൊണ്ടുപോകാന്‍ സാധ്യതയു ണ്ടെന്നും റൈറ്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്നു പറഞ്ഞു.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളാകുമെന്നു വ്യക്തമാക്കിയില്ല.
ഏതൊക്കെ രാജ്യങ്ങളാണ് യുദ്ധക്കപ്പ ലുകള്‍ അയയ്ക്കുന്നതെന്ന് ചോദ്യത്തിന് ക്രിസ് റൈറ്റും വ്യക്തമായ മറുപടി നല്കിയില്ല. പക്ഷേ ഏഷ്യയിലെ പല രാജ്യങ്ങളും കടലിടുക്കില്‍ നിന്നുള്ള എണ്ണയെ ആശ്രയിക്കുന്നുണ്ടെന്നും അതിനാല്‍ അത് തുറക്കാന്‍ സഹായിക്കാന്‍ ഇവരില്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു.
‘ലോകത്തിലെ എല്ലാ രാജ്യങ്ങളും ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ആ പട്ടികയില്‍ ചൈനയാണ് മുന്നില്‍. ജപ്പാന്‍, കൊറിയ, എല്ലാ ഏഷ്യന്‍ രാജ്യങ്ങ ളും ഹോര്‍മുസ് കടലിടുക്കി ലൂടെയുള്ള കപ്പല്‍ ഗതാഗതം ആവശള്യമാ ണെന്നും റൈറ്റ് പറഞ്ഞു.
War with Iran could end within weeks: US Energy Secretary













