10 സെക്കൻഡിൽ 8 മിസൈലുകൾ വരെ തൊടുക്കാം; സൈപ്രസിനെ സംരക്ഷിക്കാൻ ബ്രിട്ടൻ്റെ അത്യാധുനിക യുദ്ധക്കപ്പൽ പുറപ്പെട്ടു

10 സെക്കൻഡിൽ 8 മിസൈലുകൾ വരെ തൊടുക്കാം; സൈപ്രസിനെ സംരക്ഷിക്കാൻ ബ്രിട്ടൻ്റെ അത്യാധുനിക യുദ്ധക്കപ്പൽ പുറപ്പെട്ടു

ലണ്ടൻ: സൈപ്രസിലെ ആർ.എ.എഫ് അക്രോട്ടീരി വ്യോമതാവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലേക്ക് റോയൽ നേവിയുടെ പ്രമുഖ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡ്രാഗൺ പുറപ്പെട്ടു. പോർട്സ്മൗത്ത് ഹാർബറിൽ നിന്നും യാത്ര തിരിച്ച ഈ കപ്പലിന്റെ വിന്യാസം ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അത്യാധുനിക സംവിധാനങ്ങളുള്ള യുദ്ധക്കപ്പലിനെ യുണൈറ്റഡ് കിംഗ്ഡം നിയോഗിച്ചിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ ‘സീ വൈപ്പർ’ മിസൈൽ സിസ്റ്റം ഈ കപ്പലിന്റെ പ്രധാന സവിശേഷതയാണ്. പത്ത് സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ എട്ട് മിസൈലുകൾ ഒരേസമയം തൊടുക്കാനും, ഒരേസമയം 16 മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി നയിക്കാനും ഈ സംവിധാനത്തിന് ശേഷിയുണ്ട്. ശത്രുക്കളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ ഈ യുദ്ധക്കപ്പലിന്റെ സാന്നിധ്യം ബ്രിട്ടീഷ് സൈന്യത്തിന് വലിയ കരുത്ത് പകരും.

Share Email
LATEST
Top