ചര്‍ച്ചകളില്‍ അമേരിക്കയെ വഞ്ചിച്ചതിനാലാണ് ഇറാന്‍ നേതാക്കളെ വധിച്ചതെന്നു വൈറ്റ് ഹൗസ്

ചര്‍ച്ചകളില്‍ അമേരിക്കയെ വഞ്ചിച്ചതിനാലാണ് ഇറാന്‍ നേതാക്കളെ വധിച്ചതെന്നു വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇറാന്‍ ചര്‍ച്ചകളില്‍ അമേരിക്കയെ വഞ്ചിച്ചതിനാലാണ് ഇറാന്റെ മുന്‍ നേതാക്കളെ വധിച്ചതെന്നു അമേരിക്ക. തിങ്കളാഴ്ച്ച വൈറ്റ്  ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ച പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന പുതിയ ചര്‍ച്ചക ള്‍ ഇറാനു ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റുന്ന സമയമാണെന്നും ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ഒരിക്കലും അംഗീകരിക്കാ ന്‍ കഴിയാത്തതും യുക്തിഹീ നവുമെന്ന ഇറാന്റെ പ്രതികര ണത്തിനു പിന്നാലെയാ യിരുന്നു അമേരിക്കയുടെ ഈ മറുപടി.

ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങള്‍ ഇപ്പോള്‍ ആക്രമണം നേരിടുകയാണ്. ആ സാഹചര്യത്തില്‍ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും പ്രതിരോധത്തിനായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നു  ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഘായി പത്രസമ്മേ ളനത്തില്‍ പറഞ്ഞു.

എന്നാല്‍ പൊതുവേദിയില്‍ ഇറാന്‍ പറയുന്നതും സ്വകാര്യമായി അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും വാഷിംഗ്ടണിന്റെ ചില നിര്‍ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചതായും കരോളിന്‍ ലിവിറ്റ് കൂട്ടിച്ചേര്‍ത്തു.  ഇറാന്‍ ഭരണകൂടം സ്വകാര്യമായി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപെടാതിരുന്നാല്‍ എന്താണ് സൈനീക പ്രതാ്യാഘാതമെന്നു പ്രസിഡന്റ് ട്രംപ് തന്നെ വ്യക്തമാ ക്കിയിട്ടുള്ളതാണെന്നും പൊതുവായി പറയുന്ന കാര്യവും സ്വകാര്യമായി പറയുന്ന കാര്യവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെ ന്നും ലെവിറ്റ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമി ക്കുന്നില്ലെന്ന് തുടര്‍ച്ചയായി പറയുമ്പോഴും, തെഹ്‌റാന്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുവെന്നും, അമേരിക്ക മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങ ള്‍ അംഗീകരിച്ചതായും ലെവിറ്റ് പറഞ്ഞു.

White House says Iranian leaders were killed because they betrayed the US in talks

Share Email
Top