വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരാ യ ആരോപണങ്ങൾ അടങ്ങിയ തടഞ്ഞു വെച്ച എപ്സ്റ്റീൻ ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു.
ഡൊണാൾഡ് ട്രംപിനെതിരെ തെളിവുകൾ ഇല്ലാത്ത ലൈംഗികാതിക്രമ ആരോപ ണങ്ങൾ ഉന്നയിച്ച ഒരു സ്ത്രീയുമായുള്ള അഭിമുഖം ഉൾക്കൊളളുന്ന എഫ്ബിഐ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പി ന്റെ (ഡിഒജെ) എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തുവിട്ടത്.
ഡിഒജെയുടെ ഡാറ്റാബേസിൽ നിന്ന് രേഖകൾ കാണാതായതായി ഡെമോ ക്രാറ്റുകൾ ആരോപിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഇത് പുറത്തുവിട്ടത് .ഡ്യുപ്ലി ക്കേ .റ്റീവ് എന്ന് തെറ്റായി കോഡ് ചെയ്തതിനാ ൽ അവലോകന പ്രക്രിയയിൽ ഫയലുകൾ തെറ്റായി തടഞ്ഞുവച്ചതായി ഡിഒജെ പറഞ്ഞു.
ട്രംപിനും ജെഫ്രി എപ്സ്റ്റീനുമെതിരെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്ന സ്ത്രീയുമായുള്ള 2019-ലെ അഭിമുഖങ്ങളുടെ ഒരു പരമ്പരയാണ് ഇതിലുളളത്. പേര്ര് വെളിപ്പെടുത്താത്ത സ്ത്രീ എഫ്ബിഐ ഏജന്റുമാരോട് ഒരു അഭിമുഖത്തിനിടെ പറഞ്ഞതനുസരിച്ച് 1980 കളിൽ താൻ ഒരു കൗമാരക്കാ രിയായിരിക്കുമ്പോൾ എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെ ന്നാണ്.
13 നും 15 നും ഇടയിൽ പ്രായമുള്ളപ്പോൾ രണ്ട് പുരുഷന്മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സ്ത്രീ ആരോപിച്ചു. എ പ്സ്റ്റിൻ ഫയലുകൾ പ്രകാരം, അഭിമു ഖങ്ങൾക്ക് ശേഷം എഫ്ബിഐ ഏജന്റുമാ ർക്ക് സ്ത്രീയുമായി കൂടുതൽ ബന്ധമു ണ്ടായിരുന്നില്ല. ലൈംഗിക അതിക്രമം നടന്നതായി സ്ത്രീ ആരോപിക്കുന്ന കാല യളവിൽ ട്രംപും എപ്സ്റ്റീനും പരസ്പരം അറിയാമായിരുന്നോ എന്ന് വ്യക്തമല്ല.
എന്നാൽ ഈ രേഖയിൽ പറയുന്ന ആരോ പണങ്ങൾ വസ്തു താവിരുദ്ധ മാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു പൂർണ്ണമായും അടിസ്ഥാ നരഹിത മാണെന്നും വിഎസ് വിശ്വസനീയമായ തെളിവുകൾ ഒന്നുമില്ലാ ത്തതാണെന്നും. വൈറ്റ് ഹൗസ് കൂട്ടി ച്ചേർത്തു.
മുൻ പ്രസിഡന്റ് ബൈഡൻ ഭരണകൂ ടത്തിന്റെ കീഴിലുള്ള നീതിന്യായ വകുപ്പ് ട്രംപിനെതിരെ ആരോപണങ്ങൾ ഉന്ന യിച്ചിരുന്നില്ലെന്നും ഇതിന്നു കാരണം ട്രംപ് കുറ്റം ചെയ്തതായി യാതൊരു തെളിവു കളും ഇല്ലെന്ന് അവർക്കറിയാമായി രുന്നുവെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
Withheld Epstein files with accusations against Trump released by justice department













