‘ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമില്ല, യുദ്ധത്തിന് കാരണം ഇസ്രയേലിന്റെ സമ്മർദ്ദം ‘ : അമേരിക്കൻ ഉദ്യോഗസ്ഥൻ രാജിവെച്ചു

‘ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമില്ല, യുദ്ധത്തിന് കാരണം ഇസ്രയേലിന്റെ സമ്മർദ്ദം ‘ :  അമേരിക്കൻ ഉദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്‌ടൺ: ഇറാനിതരായ അമേരിക്ക യുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തെ രൂക്ഷമായി വിമർശി ച്ചുകൊണ്ട് അമേരിക്കൻ ഉദ്യോഗസ്ഥൻ രാജിവച്ചു. യുഎസ് ദേശീയ ഭീകരപ്ര തിരോധ വകുപ്പ് മേധാവി ജോ കെന്റ്റ് ആണ് പദ്ധതി ഒഴിഞ്ഞത് .യുദ്ധം അമേരി ക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദം മൂലമാണ് യുദ്ധം ആരംഭിച്ചതെന്നും കുറിച്ച് എക്സ്പ്ലാറ്റ് ഫോമിലൂടെയാണ് ജോ കെൻ്റ് തന്റെ രാജി പ്രഖ്യാപനം നടത്തിയത്.

താൻവളരെയേറെ ആലോചി ച്ചശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്ന് ജോ കെന്റ് പറഞ്ഞു. എൻസിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാൻ രാജിവെക്കുക യാണ്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ എനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്‌സിൽ കുറിച്ചു.

ഇറാൻ ഒരിക്കലും യുഎസിന് ഒരു ഭീഷണി യും ഉയർത്തിയിട്ടില്ല. ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടേയും സമ്മർദ്ദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് കൂട്ടിച്ചേർത്തു. സംഘർഷം ഉടലെടുത്തതിന് ശേഷം യുഎസ് രാജി സമർപ്പിക്കുന്നഏറ്റവും ഉയർന്നയു എസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്ജോ കെന്റ്

Joe Kent Director of the National Countertenorism Center resign

Share Email
Top