ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു: ഓഹരി വിപണി ഇടിഞ്ഞു താണു

ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു: ഓഹരി വിപണി ഇടിഞ്ഞു താണു

വാഷിംഗ്ടണ്‍: ഇറാനെതിരാ സൈനീക നീക്കം ശക്തമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നു. ഓഹരി വിപണി കൂപ്പുകുത്തി.
അമേരിക്കന്്# ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രൈം ടൈം പ്രസംഗത്തില്‍ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് സമ്മിശ്രസന്ദേശങ്ങളാണ് നല്‍കിയതെന്ന് വിലയിരുത്തല്‍.

സൈനിക ലക്ഷ്യങ്ങള്‍ ”വളരെ വേഗത്തില്‍” പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞതോടൊപ്പം, കരാറിലെത്താത്ത പക്ഷം ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ട്രംംപിന്റെ പ്രസംഗത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 6.33 ഡോളര്‍ (6.3%) ഉയര്‍ന്ന് 107.49 ഡോളറിലെത്തി. യു.എസ്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 5.28 ഡോളര്‍ (5.3%) ഉയര്‍ന്ന് 105.40 ഡോളറിലെത്തി.

പ്രസംഗത്തിന് മുന്‍പ് രണ്ട് ബെഞ്ച്മാര്‍ക്കുകളും ഒരു ഡോളറിലധികം താഴ്ന്നിരുന്നു. യുദ്ധം അവസാനിക്കുമോ അതോ നയതന്ത്ര ചര്‍ച്ചകള്‍ ഉണ്ടാകുമോഎന്നതില്‍ വ്യക്തതയില്ലാത്ത ട്രംപിന്റെ നിലപാടാണ് വിപണിയെ ആശയക്കുഴപ്പത്തിലാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിന്റെ ആവശ്യകത യുഎസിന് ഇല്ലെന്ന ട്രംപിന്റെ പ്രസ്താവനയും വിപണിയില്‍ ആശങ്ക ഉയര്‍ത്തി. ”ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കുന്ന രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ മുന്നറിയിപ്പിന്റെ പ്രതിഫലം ഇന്ത്യയിലും പ്രകടമായി. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഏകദേശം രണ്ടു ശതമാനം വീതം ഇടിഞ്ഞു.
ബി.എസ്.ഇ. സെന്‍സെക്‌സ് 1,433.72 പോയിന്റ് (1.96%) ഇടിഞ്ഞ് 71,700.60 ആയി. എന്‍.എസ്.ഇ. നിഫ്റ്റി 445.70 പോയിന്റ് (1.97%) താഴ്ന്ന് 22,233.70 ആയി.


Oil prices surge after Trump announces intensified attacks on Iran; stock markets plunge

Share Email
LATEST
More Articles
Top