ടെക്‌സാസില്‍ 15 കാരന്‍ അധ്യാപികയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ടെക്‌സാസില്‍ 15 കാരന്‍ അധ്യാപികയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ടെക്‌സാസ്: ടെക്‌സാസില്‍ 15 കാരന്‍ അധ്യാപികയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. കോമല്‍ കൗണ്ടിയിലെ ഹില്‍ കണ്‍ട്രി കോളേജ് പ്രിപറേറ്ററി ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍, വീട്ടില്‍ നിന്ന് കൊണ്ടുവന്ന .357 റിവോള്‍വര്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥി വെടിവെയ്പ് നടത്തിയതെന്നു കോമല്‍ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. സാന്‍ ആന്റോണിയോയില്‍ നിന്ന് ഏകദേശം 30 മൈല്‍ വടക്കായാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.

പരിക്കേറ്റ വനിത അധ്യാപികയെ സാന്‍ ആന്റോണിയോയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വെടിവെയ്പിനു പിന്നാലെ സ്‌കൂള്‍ അടച്ചു. എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതരെന്നു ഉറപ്പാക്കി.വെടിവെയ്പിനുള്ള കാരണത്തെക്കുറിച്ച്്് അന്വേഷണം നടക്കുകയാണ. എന്നാല്‍ വെടിവെയ്പ് നടത്തിയ കുട്ടി പല വിഷയങ്ങളിലും പരാജയപ്പെട്ടതായും പഠനരംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നതായും പറയപ്പെടുന്നു.

വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വീട്ടില്‍ നിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.ഹില്‍ കണ്‍ട്രി കോളേജ് പ്രിപറേറ്ററി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കുമെന്ന് അവര്‍ പറഞ്ഞു.

15-year-old shoots teacher, then commits suicide in Texas

Share Email
Top