മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ കഷ്ടാനുഭാഴ്ച ശ്രുശൂഷ

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ കഷ്ടാനുഭാഴ്ച ശ്രുശൂഷ

ന്യൂജേഴ്സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ കഷ്ടാനുഭാഴ്ച ശ്രുശൂഷകള്‍ റവ.ഫാ. കെ ജി അലക്‌സാണ്ടര്‍ (അടൂര്‍ ഭദ്രാസനം), ഇടവക വികാരി റവ.ഫാ.ഡോ. ബാബു.കെ.മാത്യു എന്നിവരുടെ വിശുദ്ധ കാര്‍മീകത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ ഒന്ന് ബുധനാഴ്ച വൈകുന്നേരം പെസഹാവ്യാഴാഴ്ച ശ്രുശൂഷയുടെ ഭാഗമായി ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, ഒന്‍പതു മണിക്ക് പെസഹാ അപ്പം വാഴ്ത്തല്‍ ശ്രുശൂഷയും ദൈവതിരുനാമത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ രണ്ടു വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരം.

ഏപ്രില്‍ മൂന്ന്, ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനാക്രമങ്ങള്‍ രാവിലെ എട്ടര മണിക്ക് ആരംഭിക്കും. വിശുദ്ധ കര്‍മങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ വിശ്വാസികള്‍ക്കും വിശുദ്ധക്രമങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണവും സജീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ നാല്, ദുഃഖ ശനിയാഴ്ച, പത്തര മണിക്ക് ഉച്ച നമസ്‌കാരവും, തുടര്‍ന്ന് വിശുദ്ധകുര്‍ബാനയും, വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രില്‍ അഞ്ചു ഈസ്റ്റര്‍ ദിനം, രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്‌കാരവും, തുടര്‍ന്ന് ഈസ്റ്റര്‍ ശ്രുശൂഷയും, വിശുദ്ധകുര്‍ബാനയും അതിനെ തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ഭക്ഷണവും ഉണ്ടായിരിക്കും

സെന്റ് സ്റ്റീഫന്‍സ് ദേവാലയ വികാരി റവ:ഫാ.ഡോ. ബാബു .കെ.മാത്യു എല്ലാ വിശ്വാസികളും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കഷ്ടാനുഭാഴ്ച ശ്രുശൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു.

വാര്‍ത്ത അയച്ചത് : ജിനേഷ് തമ്പി
Midland Park St. Stephen’s Orthodox Church celebrates the tribulation

Share Email
LATEST excelnclexrn
Top