വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷ ത്തിൽ ഇതുവരെ 400 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ചതിനുശേഷം സംഘർഷം ഉണ്ടാകുന്നുണ്ടെന്നും ഇതിൽ സൈനികർക്ക് പരിക്കേറ്റതായും അമേരി ക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്ക പുറത്തു വിട്ടറിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച വരെ 399 പേർക്ക് പരിക്കേ റ്റിട്ടുണ്ട്. സൈനീകരിൽ മൂന്ന് പേർ ഗുരു തരാവസ്ഥയിലാണ്. ചെറിയ പരിക്കുകൾ പറ്റിയ 354 സൈനികർ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഇറാനെതിര സാമ്പത്തിക പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കടലിൽ ഉള്ള ഇറാനിയൻ എണ്ണ യ്ക്കുള്ള യു.എസ്. ഇളവ് അവസാ നിപ്പിക്കാൻ അമേരിക്കൻ ട്രഷറി വകുപ്പ് തീരുമാനിച്ചു.
ഇറാനുമായി ഇടപാട് നടത്തുന്ന വിദേശ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.യു.എസ്.-ഇറാൻ ബന്ധത്തിൽ വിശ്വാസക്കുറവ് തുടരുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. ഈ പ്രശ്‌നം ഒരു രാത്രികൊണ്ട് പരിഹരി ക്കാനാകില്ലെങ്കിലും നിലവിലെ ചർച്ചകളിൽ പുരോഗതി ഉണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.
400 US troops injured in Iran conflict so far: Three in critical condition













