45 ദിവസത്തേയ്ക്ക് വെടിനിർത്തലോ? ഇറാൻ അമേരിക്ക ചർച്ചയെന്ന് റിപ്പോർട്ട്

45 ദിവസത്തേയ്ക്ക് വെടിനിർത്തലോ? ഇറാൻ അമേരിക്ക ചർച്ചയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ:  ഒരു മാസത്തിലധികമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാ നിപ്പിക്കാൻ അമേരിക്കയും ഇറാനും 45 ദിവസത്തെ വെടിനിർത്തൽ കരാറി നെക്കുറിച്ച് ചർച്ചകളിലെന്നു റിപ്പോർട്ട്. മധ്യസ്ഥ രാജ്യങ്ങളുമായി ഇടനില നിന്നാണ് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.  ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പാകിസ്‌താൻ, ഈജിപ്‌ത്, തുർക്കി എന്നി രാജ്യങ്ങളാണ് ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതെന്നാണ് വിവരം. കൂടാതെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും വിവരമുണ്ട്.

കരാറിന് വേണ്ടിയുള്ള ചർച്ച അതിവേഗം പുരോഗമിക്കുന്നതായാണ് വിവരം. ഇതി ൻ്റെ ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തിച്ചേരുകയും ചെയ്യും.  രണ്ടാംഘട്ടത്തിൽ യുദ്ധം അവസാനി പ്പിക്കുന്നതിനുള്ള സമഗ്രമായ കരാർ കൊണ്ടുവരിക. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ വെടിനിർ ത്തൽ ദീർഘിപ്പിക്കും.

ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കൽ, ഇറാൻ്റെ യുറേനിയം സംബ ന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കൽ എന്നിവ രണ്ടാംഘട്ടത്തിലേ സാധ്യമാകൂ എന്നാണ് മധ്യസ്ഥർ വിലയിരുത്തുന്നത്.

Negotiations for a 45-day ceasefire between the US and Iran are underway., 

Read articles on app

Share Email
Top