അഞ്ജലി പി. വി. എന്ന് തന്നെ ബാലറ്റിൽ; പേര് മാറ്റണമെന്ന എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം തള്ളി

അഞ്ജലി പി. വി. എന്ന് തന്നെ ബാലറ്റിൽ; പേര് മാറ്റണമെന്ന എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം തള്ളി

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി പി. വി.യുടെ പേര് ബാലറ്റ് പേപ്പറിൽ മാറ്റില്ല. അഞ്ജലി നായർ എന്ന് പേര് പുതുക്കണമെന്ന ആവശ്യം വരണാധികാരി ഔദ്യോഗികമായി തള്ളി. ഇതോടെ ബാലറ്റിൽ പഴയ പേര് തന്നെ നിലനിൽക്കും.

ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് വരണാധികാരി പ്രത്യേക ഹിയറിംഗ് നടത്തിയിരുന്നു. എന്നാൽ ചട്ടങ്ങൾ പ്രകാരം പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. സ്ഥാനാർഥി നൽകിയ അപേക്ഷയിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

തെരഞ്ഞെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ എത്തിയതിനാൽ ഇനി മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്ന് വരണാധികാരി വ്യക്തമാക്കി. എൻഡിഎ ക്യാമ്പിൽ ഈ തീരുമാനം ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. വോട്ടർമാർക്കിടയിൽ പരിചിതമായ പേര് വരണമെന്നായിരുന്നു സ്ഥാനാർഥിയുടെ താല്പര്യം.

Share Email
LATEST
More Articles
Top