സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് പിഷാരടിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി; തോൽവി ഭയന്നുള്ള ഗിമ്മിക്കെന്ന് താരത്തിന്റെ പ്രതികരണം

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച്  പിഷാരടിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി; തോൽവി ഭയന്നുള്ള ഗിമ്മിക്കെന്ന് താരത്തിന്റെ പ്രതികരണം

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ച പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിച്ച് ഇരകളെയും സ്ത്രീത്വത്തെയും അവഹേളിച്ചുവെന്നാണ് പരാതി. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ ആവശ്യപ്പെട്ടു.

തന്നെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇത്തരമൊരു പരാതിയെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി കാണിക്കുന്ന ഗിമ്മിക്കുകളാണിതെന്ന് അദ്ദേഹം പരിഹസിച്ചു. വിവാദ രാഷ്ട്രീയം മടുത്തുവെന്ന് ബോർഡ് വെച്ചവർ വിവാദങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top