വാഷിംഗ്ടണ്‍: വീണ്ടുമൊരു അങ്കത്തിനുള്ള ആഗ്രഹം പങ്കുവെച്ച് ഡമോക്രാറ്റിക് നേതാവും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്.
നാഷ്ണല്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് കണ്‍വെന്‍ഷനില്‍ പ്രസംഗത്തിലാണ് 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യകതമാക്കിയത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു കമല ഹാരിസ്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രാസംഗികരിലേറെയും കമലാ ഹാരീസിനെ പ്രകീര്‍ത്തിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
2021 മുതല്‍ 2025 വരെ ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കന്‍ വൈസ് വൈസ് പ്രസിഡന്റായി ഹാരിസ് സേവനമനുഷ്ഠിച്ചു ഈ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരി എന്നിങ്ങനെയുള്ള പേരിനുംഅര്‍ഹായിരുന്നു കമല
Another contest: Kamala Harris shares her election ambitions











