യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി

യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെ ടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമു ണ്ടാകുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജഗതിയിലെ ബൂത്തിലെത്തി വോട്ടുചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ആന്റണി.

ഭാര്യ എലിസബത്ത് ആന്റണിയു മൊത്താ ണ് വോട്ടുചെയ്യാന്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് എം.എം ഹസനും ഒപ്പമുണ്ടായിരുന്നു.

സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമാ യി കറുത്ത വസ്ത്രം ധരിച്ചെത്തിയാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വോട്ടു ചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരി മറിയ ഉമ്മനും ഒപ്പമുണ്ടായിരുന്നു. അങ്ങാടി സ്‌കൂളിലാ യിരുന്നു വോട്ട്.

ജനവിധി കേരളത്തിനുള്ള സന്ദേശമാ കുമെന്നു വടകര എംഎല്‍എ കെ.കെ രമ പറഞ്ഞു. സംസ്ഥാനത്ത് തൂക്കു സഭ വരുമെന്നും ബിജെപി നിര്‍ണായക ശക്തിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

AK Antony says UDF will sweep

Share Email
Top