സ്‌നേഹതീരം’കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി

സ്‌നേഹതീരം’കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി

ഡാളസ് : ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള സീനിയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല ‘സ്‌നേഹതീരം’ സംഗമം നടത്തപ്പെട്ടു. കപ്പൂച്ചിന്‍ സഭാഗമായ ഫാ. സന്തോഷ് അധികാരത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും തുടര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി.

തുടര്‍ന്ന് എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് ഒരുക്കി. സി. സബിത വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഇടവകയുടെ വളര്‍ച്ചയില്‍ സീനിയര്‍ അംഗങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. സീനിയര്‍ മിനിസ്ട്രി പ്രസിഡന്റ് ശ്രീ . തിയോഫില്‍ ചാമക്കാലായില്‍ സീനിയര്‍ മിനിസ്ട്രിയുടെ വരുകാല പരുപാടികളെക്കുറിച്ച് വിശദീകരിച്ചു. നോമ്പുകാല ചൈതന്യത്തോടെ സംഘടിപ്പിച്ച ‘സ്‌നേഹതീരം’ കൂട്ടായ്മ ഒരു ആത്മീയ ഉണര്‍വിന് വഴിതുറന്നു.


വാര്‍ത്ത:ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )


Dallas Senior Ministry organizes ‘Snehatheeram’ gathering

Share Email
LATEST excelnclexrn
More Articles
Top