ബെംഗളൂരു: നാലു ദിവസം മുമ്പ് കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാണാതായ 15 വയസുകാരിയായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.
കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 2000 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂ രുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാന്‍ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.
പോലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ഫോഴ്സാണ് തിരച്ചില്‍ നടത്തിയത്.
Body of 15-year-old Malayali girl who went missing on a tourist trip found













