കരുതലില്‍ കൈനീട്ടം ഒരുക്കി ഡാളസ് വിമണ്‍സ് മിനിസ്ട്രി

കരുതലില്‍ കൈനീട്ടം ഒരുക്കി ഡാളസ് വിമണ്‍സ് മിനിസ്ട്രി

ഡാളസ് : ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പിന്റെ ചൈതന്യ നിറവില്‍ കരുതലിന്‍ കൈനീട്ടം ഒരുക്കി. ഇടവകയിലെ എല്ലാം വനിതകളെയും കൈനീട്ടം പദ്ധതിയില്‍ കോര്‍ത്തിണക്കി ഡാളസ് മദര്‍ തെരേസ ഹോമിലെ ഭവന രഹിതര്‍ക്കായി അവിശ്യ സാധനങ്ങളും സാമ്പത്തിക സഹായവും എത്തിച്ച് നല്‍കി.

എല്ലാം വനിതകളും ഈ പദ്ധതിയാല്‍ പങ്കുകാരായി.വിമണ്‍സ് മിനിസട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആല്‍ഫി പവ്വത്തേല്‍, ജോസി ക്‌ളാക്കില്‍, റാണി ചോരത്ത്, അനില പാലുത്തറ, ജോമി നി ചാമക്കാല, ജെസില്‍ മാങ്ങാച്ചാലില്‍, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്‌ളാക്കാട്ടില്‍, റ്റീന കുഴിപ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സബിത എന്നിവരുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ മദര്‍ തെരേസ ഹോമില്‍ എത്തിച്ച് നല്‍കി.

വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ)

Dallas Women's Ministry extends a helping hand in caring
Share Email
LATEST
More Articles
Top