കൊച്ചി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 1440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത് ഇന്നലെ വൈകുന്നേരം 160 രൂപയുടെ വർദ്ധനവിന് പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് 1440 രൂപയുടെ കൂടി വർധന. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,080 രൂപയിലെത്തി.
ഗ്രാമിന് 13,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വില ഇത്രത്തോളം ഉയരാൻ കാരണമായത്.
ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടിരുന്നെങ്കിലും പിന്നീട് വിപണിയിൽ വലിയ തിരുത്തലുകൾ ദൃശ്യമായിരുന്നു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) വരെ എത്തിയെങ്കിലും യുദ്ധം രൂക്ഷമായതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.
Gold price rises by Rs 1440 per pound













