ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ

ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ

തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ മൂന്നാം ഊഴത്തിനായി ഇടതുമുന്നണിയും ഭരണം പിടിച്ചെടുക്കാനായി യുഡിഎഫും തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡി എയും കളത്തില്‍ നിറഞ്ഞു നില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിം ഗിന്റെ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 16 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകന്നേരം ആറുവരെയാണ്.. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.  2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.  2500 പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി.

രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന ത്തിനു തുടര്‍ഭരണ മുണ്ടാകു മെന്നു പറഞ്ഞു. നൂറു സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നു പ്രകിതപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിക രിച്ചു. അയ്യന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ജന കീയ കോടതിയില്‍ ശിക്ഷയുണ്ടാവുമെന്നു  കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോ പാല്‍. നല്ല പോളിങ് നിലയാണെന്നും അയ്യന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ജനകീയ കോടതിയില്‍ ശിക്ഷ ഇന്നുണ്ടാവുമെന്നും കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു.

തോട്ടപ്പളളി സ്പിൽവേ തുറക്കാതെ മഹാ പ്രളയം ഉണ്ടാക്കിയത് എന്ന ആരോപണം ഭരണ പക്ഷം തന്നെയാണ്. വ്യാജ ശബ്ദ സന്ദേശമാണെങ്കില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല. പ്രളയം ഉണ്ടാക്കി ജനങ്ങളെ മുക്കി കൊന്നതില്‍ എന്തുകൊണ്ട് മറുപടിയില്ല? 100 ല്‍ അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ഗ്യാരണ്ടിയില്‍ വിശ്വസിക്കുന്ന വോട്ടിങ്ങാണ് ഉണ്ടാവുക. കേരളത്തെ വിലക്ക് വാങ്ങാമെന്ന് ബിജെപി വിചാരിക്കുന്നു. ജനങ്ങളുടെ മനസ് വാങ്ങന്‍ പറ്റില്ല. എ ക്യാറ്റഗറി മണ്ഡലമെന്ന് പറഞ്ഞ് പണം ഒഴുക്കുന്നു. ഇലക്ഷന്‍ കമ്മീഷന്‍ മിണ്ടുന്നില്ല.തെളിവുകള്‍ പുറത്ത് വന്നിട്ടും നടപടിയില്ല.

വി എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്‌തേനെ. വി എസ് കഴിഞ്ഞാല്‍ ചോദ്യം ചോദിക്കുന്ന നേതാവാണ് ജി സുധാകരന്‍. ജി സുധാകരന് മന്ത്രി സ്ഥാനം നല്‍കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.


പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാ നാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും വോട്ടിന് നോട്ട് വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി  പ്രതികരിച്ചു. പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും പ്രതികരിച്ചു

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയ ദ്രുവീകരണത്തിന് പേരാമ്പ്രയിലെ ജനം മറുപടി പറയും.ഇടതുമുന്നണി സെഞ്ച്വറി അടിക്കുമോയെന്ന് ചോദ്യത്തോട് വോട്ട് എണ്ണിക്കഴിയുമ്പോള്‍ പറയാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പാലായില്‍ മികച്ച വിജയം നേടുമെന്നു ജാസ് കെ മാണി പറഞ്ഞു.കഴക്കൂട്ടത്ത് വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. ജനം വോട്ടിടുന്നത് വികസനത്തി നാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തെരഞ്ഞെടുപ്പെന്നും നല്ല ആത്മവി ശ്വാസത്തിലാണെന്നും ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കും.ഇതില്‍ ഒരു തര്‍ക്കത്തിലും ഇടയില്ല.ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പി ക്കാം.ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കുകയാണ്.  യുഡിഎഫിന് സുരക്ഷി തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എല്‍ ഡി എഫ് മൂന്നാം ഊഴത്തിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. . ചൂരല്‍ മല ദുരന്ത ബാധിതര്‍ക്കായി ലോകോത്തര നിലവാര ത്തിലുള്ള ടൗണ്‍ ഷിപ് സര്‍ക്കാര്‍ നിര്‍മിച്ചു. യു ഡി എഫ് അതില്‍ പങ്കെടുക്കാതെ ആപ്പ് വഴി പണം സ്വരൂപിച്ചു. കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കാത്ത കണക്ക് അവതരിപ്പിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മികച്ച വിജയം യുഡിഎഫ് സ്വന്തമാക്കുമെന്നു കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് പ്രതികരിച്ചു

Good polling in the first hours LDF for Munnamuzham: UDF to seize power; NDA to show strength

Share Email
Top