ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു

ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശക്തമായ പോളിംഗ്.11 മണിക്ക് ഉള്ളില്‍ തന്നെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 30 പിന്നിട്ടു. എല്ലാ ജില്ലകളിലും ഏറെക്കുറെ ശകത്മായ പോളിഗ് ആണ് നടക്കുന്നത്. ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന.

രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ വോട്ടു ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ നേതാവ് എകെ ആന്റണി വോട്ടു ചെയ്ത ശേഷം പ്രതികരിച്ചു. കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്നും പത്തുവര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനങ്ങള്‍ നിലവിലെ സര്‍ക്കാരിന് കടുത്ത ശിക്ഷ നല്‍കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധ വികാരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നുവെന്ന് എകെ ആന്റണി പറഞ്ഞു.

തുടര്‍ഭരണം കേരളത്തിലെ എല്‍ഡിഎഫിന്റെ ശവക്കുഴി തോണ്ടുമെന്ന് എകെ ആന്റണി പറഞ്ഞു. ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കില്‍ തുടര്‍ഭരണം ഉണ്ടാകാന്‍ പാടില്ല. വോട്ടു ചെയ്യുന്നത് യുഡിഎഫുകാര്‍ മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ന് കൃത്യം ആറുമണി കഴിയുമ്പോള്‍ പിണറായി സര്‍ക്കാറുണ്ടായിരിക്കില്ലെന്നും എകെ ആന്റണി പറഞ്ഞു.

Heavy polling in the first hours: Turnout currently exceeds 30 percent

Share Email
Top