കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകള്‍ക്ക് ഗുരുതരപരിക്ക്: അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകള്‍ക്ക് ഗുരുതരപരിക്ക്: അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

ബര്‍ബാങ്ക് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. മകളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ആര്‍തി വര്‍മ്മയാണ് കൊല്ലപ്പെട്ടത്. 30 കാരനായ അക്രമി സെര്‍ജിയോ ഫ്രയറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ മകള്‍ മീര വര്‍മ്മ(25) ചികിത്സയിലാണ്.

തിങ്കഴാച്ച രാവിലെ ആറിനെ 20-ന് ബര്‍ബാങ്കിലെ നോര്‍ത്ത് ബ്രൈറ്റണ്‍ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ആര്‍തി വര്‍മ്മ 15 വര്‍ഷത്തിലേറെയായി ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളില്‍ അധ്യാപികയായിരുന്നു. അവിടെ കിന്‍ഡര്‍ഗാര്‍ട്ടനിലെ അധ്യാപികയാണ്. പ്രതിക്ക് കുടുംബവുമായി മുന്‍പരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ആര്‍തിയുടെ ഭര്‍ത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു.

മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവര്‍ത്തകയാണ് പരിക്കേറ്റ മീര വര്‍മ്മ. ബര്‍ബാങ്ക് മേഖലയിലെ ഇന്ത്യന്‍ സമൂഹത്തെയും സഹപ്രവര്‍ത്തകരെയും ഈ ദാരുണ സംഭവം ഏറെ ഭീതിയിലാഴ്ത്തി.

സമീപകാലത്ത് ഈ സ്‌കൂളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ അധ്യാപികയാണ് ആര്‍തി വര്‍മ്മ. 2024-ല്‍ 57-കാരിയായ കിന്‍ഡര്‍ഗാര്‍ട്ടന്‍ അധ്യാപിക കാരിന്‍ ലോംബാര്‍ഡോയെ അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആ കേസില്‍ അവരുടെ മകനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Indian-origin teacher stabbed to death in Burbank, California; daughter seriously injured: Police arrest attacker

Share Email
LATEST
Top