ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രാര്‍ത്ഥനാ യോഗം ഏപ്രില്‍ 21-ന്; റവ. ജെയിംസ് കെ. ജോണ്‍ മുഖ്യ പ്രഭാഷകന്‍

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രാര്‍ത്ഥനാ യോഗം ഏപ്രില്‍ 21-ന്; റവ. ജെയിംസ് കെ. ജോണ്‍ മുഖ്യ പ്രഭാഷകന്‍

ലബക് (ടെക്‌സാസ് ) :623-ാമതു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ സെഷന്‍ 2026 ഏപ്രില്‍ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST). ലുബോക്ക് ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളി & സാന്‍ അന്റോണിയോ കോണ്‍ഗ്രിഗേഷന്‍ (ടെക്‌സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും.
റവ. ജെയിംസ് കെ. ജോണ്‍ നിലവില്‍ ലുബോക്ക് ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളി & സാന്‍ അന്റോണിയോ കോണ്‍ഗ്രിഗേഷന്‍ (ടെക്‌സസ്) വികാരിയാണ്, വേദ പണ്ഡിതനും , സുവിശേഷ പസംഗീകനുമാണ്
2012-ല്‍ പട്ടം ലഭിച്ച അച്ചന്‍ കര്‍ണാടകയിലെ ദേവനഹള്ളി, കോലാര്‍, ഗുല്‍ബര്‍ഗ എന്നിവിടങ്ങളിലും ചിക്കബല്ലാപ്പൂര്‍, കുമ്ട, ആലഹള്ളി,പീരുമേട്, മത്തായിപ്പാറ, പാമ്പനാര്‍, ഏലപ്പാറ തുടങ്ങിയ ഹൈറേഞ്ച് മിഷനുകളിലും പ്രവര്‍ത്തിച്ചിരുന്നു

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ. ജെയിംസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഡയല്‍ ഇന്‍ ചെയ്യാനുള്ള നമ്പര്‍:
?? 1-712-770-4821
?? ആക്സസ് കോഡ്: 530464#

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടി. എ. മാത്യു, ഹ്യൂസ്റ്റണ്‍, TX – 713-436-2207
സി. വി. സാമുവല്‍, ഡെട്രോയിറ്റ്, MI -86-216-0602.

International Prayer Line Prayer Meeting on April 21; Rev. James K. John as Keynote Speaker

Share Email
Top