അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിച്ച് ഇറാൻ :ബഹറിനിലെ ആമസോൺ കമ്പനിക്ക് നേരെ ആക്രമണം

അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിച്ച് ഇറാൻ :ബഹറിനിലെ ആമസോൺ കമ്പനിക്ക് നേരെ ആക്രമണം

ഭുബായ്:  അമേരിക്കയും ഇസ്രയേലും  സംയുക്തമായി  ഇറാനെതിരേ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടങ്ങി. ബഹറിനിലെ ആമസോൺ കമ്പനിക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയത്. യുദ്ധം ഒരു മാസം പിന്നിട്ടിട്ടും അവസാനിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഇറാൻ രംഗത്തെത്തിയത്.ആദ്യഘട്ടത്തിൽ അമേരിക്കയുടെ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഇറാൻ  എന്നാൽ രണ്ടാം ഘട്ടത്തിൽ അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി കളൾക്ക് നേരെയുള്ള ആക്രമണ മാണ് ഇപ്പോൾ നടത്തുന്നത്.  ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഇറാനെതിരെ കോര്‍പ്‌സിനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബഹ്റൈനിലെ ആമസോൺ  ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് അന്താ രാഷ്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണം മെഹര്‍ വാര്‍ത്താ ഏജന്‍ സിയും സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമി ടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കി യതിന് പിന്നാലെയാണ് ആക്രമണം.

യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫി ഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ തങ്ങള്‍ ലക്ഷ്യമിടുന്ന 18 സ്ഥാപ നങ്ങളുടെ പട്ടികയും ഇറാന്‍ പങ്കുവച്ചി രുന്നു.ഡെല്‍ ടെക്‌നോളജീസ്, മൈക്രോ സോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്ഫോമുകള്‍ (ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാ ഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.

Iran launches attacks on American companies: Attack on Amazon company in Bahrain

Share Email
LATEST
More Articles
Top