ടെഹ്റാൻ: ഹോർ മൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുളള വിഷയങ്ങ ളിൽ ഇറാൻ അടിയന്തിര കരാറിൽ ഏർ പ്പെട്ടില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ പുശ്ചിച്ചു തള്ളി ഇറാൻ. ട്രംപിന്റെ നിലപാടും പരാമർ ശങ്ങളും ഭ്രാന്തൻ തീരുമാനങ്ങളെന്നാണ് ഇറാന്റെ മറുപടി. വീണ്ടുവിചാരമില്ലാത്ത ഭീഷണികളാണ് അമേരിക്ക നടത്തുന്നത്.
ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് പറഞ്ഞതിനു മറുപടി ആയിട്ടാണ് സൈനീക മേധാവി യുടെ പ്രതികരണം.
ട്രംപിന്‍റെ ഭീഷണികൾ തള്ളിയ ഇറാൻ താത്കാലിക വെടിനിർത്തൽ അല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാ നിപ്പിക്ക ണമെ ന്നാണ് ഇറാന്‍റെ നിലപാട്. യുദ്ധത്തി ൽ തകർന്ന ഇറാനെ പുനർനിർമിക്കണമെന്നും . മേഖലയിലെ യുഎസ് ഇസ്രയേൽ സംഘർഷങ്ങൾ പൂർണ്ണമായും അവസാ നിപ്പിക്കണമെന്നും ഹോർമുസ് കടലിടു ക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര യ്ക്കായി ഒരു പ്രോട്ടോക്കോൾ തയാറാ ക്കണമെന്നും ഉപരോധങ്ങൾ നീക്ക ണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്.
Iran rejects Trump’s threat to destroy Iran overnight













