ടെഹ്‌റാന്‍: ഇറാനും അമേരിക്കയും രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമായില്ല. ഇറാന്റെ സേനാവിഭാഗമായ ഐആര്‍ജിസി നാവികസേനയുടെ അനുമതിയോടെ മാത്രമേ ഹോര്‍മൂസ് കടലിടുക്കുവഴി കപ്പലുകള്‍ സഞ്ചരിക്കാ വുള്ളെന്നും അനുമതിയില്ലാത്ത കപ്പലുകള്‍ തകര്‍ക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും സമുദ്ര സുരക്ഷാ തത്വങ്ങള്‍ പാലിക്കുന്നതിനും കടല്‍ മൈനുകളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷി ക്കുന്നതിനും ആണ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നു ഐആര്‍ജിസി വ്യക്തമാക്കി. ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ഇത് ലോകവ്യാപാരത്തെ തന്നെ ഏറെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര പാതകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ വഴിയാണ് കടന്നുപോകുന്നത്.
Iran says it will destroy ships entering Strait of Hormuz without IRGC permission













