യുദ്ധംതുടരണോ അതോ വെടിനിര്‍ത്തല്‍ വേണോ എന്നു അമേരിക്ക തീരുമാനിക്കണമെന്നു ഇറാന്‍: വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുന്നു

യുദ്ധംതുടരണോ അതോ വെടിനിര്‍ത്തല്‍ വേണോ എന്നു അമേരിക്ക തീരുമാനിക്കണമെന്നു ഇറാന്‍: വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുന്നു

ടെ്ഹറാന്‍: 41 ദിവസത്തെ സംഘര്‍ഷത്തിനു പിന്നാലെ ഇറാനും അമേരിക്കയും രണ്ടാഴ്ച്ചത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇത് എത്രമാത്രം പ്രായോഗീകമെന്ന കാര്യത്തില്‍ സംശയം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയും ഇസ്രയേല്‍ ലെബനോനില്‍ ആക്രമണം നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലായത്. ഇതിനു പിന്നാലെ നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്തുവന്നു.

ഇസ്രയേലിന്റെ നേതൃത്വത്തില്‍ യുദ്ധം തുടരണമോ അതോ വെടിനിര്‍ത്തലിലേക്ക് പോവണോ എന്നതില്‍ അമേരിക്കയ്ക്ക് തീരുമാനമെടുക്കാമെന്നു ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരഗ്ചി. ലെബനോനിലെ കൂട്ടക്കുരുതി ലോകം കാണുന്നെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. എന്നാല്‍ ലെബനനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ മറുപടി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയും കരാറിലെ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.

ഇതിനിടെ ഏപ്രില്‍ 10ന് ഇസ്ലാമാബാദില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരി ക്കയും ഇറാനും ചര്‍ച്ച നടത്തും. ലെബനനിലെ ഇസ്രയേല്‍ ആക്രമണ ത്തെത്തു ടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാ നരഹിത മാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. ഇറാന്‍ യുദ്ധത്തിനുശേഷം നാറ്റോയില്‍ നിന്നും പിന്മാറാന്‍ അമേരിക്ക ആലോചിക്കു ന്നതായി വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 254 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുല്ല രംഗത്തെത്തി. ആക്രമണ ത്തില്‍ 1165 ലധികം പേര്‍ക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കു മെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.

Iran says US must decide whether to continue war or ceasefire: Uncertainty over ceasefire continues

Share Email
LATEST
Top