ടെഹ്‌റാന്‍: അമേരിക്ക നിയമവിരുദ്ധമായി നാവിക ഉപരോധം തുടര്‍ന്നാല്‍ അത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമായി കണക്കാക്കുമെന്നു ഇറാന്‍. അമേരിക്ക ഈ നിലപാട് തുടര്‍ന്നാല്‍ ഇറാനു ചുറ്റമുള്ള മൂന്ന് കടലുകളിലെയും കപ്പല്‍ സഞ്ചാരവും ഇതിലൂടെയുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്കി.
അമേരിക്ക ഇറാനു മേല്‍ പ്രഖ്യാപിച്ച് ഉപരോധത്തിന് ഉള്ള ഇറാന്റെ മറുപടിയെന്നു ഇതിനെ വ്യാഖ്യാനിക്കാം. യുഎസ് നിയമവിരുദ്ധമായ നാവിക ഉപരോധം തുടരുകയും ഇറാനിയന്‍ കപ്പലുകളുടെ സമുദ്ര സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്താല്‍, അത് വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്റെ സൈനിക ആസ്ഥാനം വ്യക്തമായ മുന്നറിയിപ്പ് നല്‍കി.
ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍ എന്നിവിടങ്ങളില്‍ ഇറക്കുമതിയോ കയറ്റുമതിയോ ഇറാന്‍ അനുവദിക്കില്ല. ഇറാനിയന്‍ സൈനിക കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎസ് ഉപരോധം ഇറാനിയന്‍ കപ്പലുകളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍, മൂന്ന് കടലുകളിലും ഇറാന്‍ പൂര്‍ണ്ണമായ ഉപരോധം ഏര്‍പ്പെടുത്തും.
Iran says US will consider ceasefire violation if illegal sanctions continue













